മനാമ: ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോന്‍ കുരിശിങ്കല്‍ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ സല്‍മാനിയയിലെ താമസസ്ഥലത്തിനടുത്ത ആയൂര്‍വേദ സെന്ററില്‍ നിന്ന് മരുന്ന് വാങ്ങി തിരിച്ചു പോകാന്‍ നേരത്ത് അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. പാരാമെഡിക്കല്‍ സ്റ്റാഫെത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. 24 ന്യൂസിന്റെ ബഹ്റൈന്‍ റിപ്പോര്‍ട്ടറായിരുന്നു. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമുണ്ട്. മാതാവ് അന്നമ്മ. പിതാവ്: ജോസഫ്. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലയക്കും.