മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വന്നിരുന്ന അലക്‌സാണ്ടര്‍ സി കോശിക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി യാത്രയയപ്പ് നല്‍കി. ഒഐസിസി ഓഫീസില്‍ വച്ച് നടന്ന യോഗത്തില്‍ ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എബ്രഹാം സാമുവേല്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലം മോട്ടോര്‍ സിറ്റി കമ്പനിയില്‍ ജോലി ചെയ്തിരുന്ന അലക്‌സാണ്ടര്‍ സി കോശിയുടെ പ്രവത്തനങ്ങള്‍ പത്തനംതിട്ട ജില്ലയിലെ ഒഐസിസിക്ക് മുതല്‍ കൂട്ടായിരുന്നു എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി നേതാക്കളായ വി. വിഷ്ണു സ്വാഗതവും, ഷാനവാസ് പന്തളം നന്ദിയും രേഖപ്പെടുത്തി. മറുപടി പ്രസംഗത്തില്‍ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി നല്‍കിയ യാത്രയയപ്പിന് അലക്‌സാണ്ടര്‍ സി കോശി നന്ദി രേഖപ്പെടുത്തി.