മനാമ : മലയാളം പഠിക്കാന്‍ അവസരം നഷ്ടപെടുന്ന പ്രവാസി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി മിഷന്‍ 50 ന്റെ ഭാഗമായി ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍ ആറു വയസ്സ് മുതല്‍ പതിമൂന്നു വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നാല് മാസത്തോളമായി നടന്നു വരുന്ന ലളിതം മലയാളം ഓണ്‍ലൈന്‍ ക്ലാസുകളുടെ സമാപനവും അധ്യാപികമാരെ ആദരിക്കലും, വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സൂമില്‍ നടക്കുന്നു. പ്രമുഖ കവി രമേഷ് കാവില്‍, കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്‍ സംസ്ഥാന ആക്ടിങ് സെക്രട്ടറി ഒ കെ കാസിം തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.