മനാമ: 23 വര്‍ഷത്തെ പ്രവാസത്തിനു ശേഷം സ്വദേശത്തേക്കു മടങ്ങുന്ന തല്‍ഹത്ത് അബൂബക്കറിന് മയ്യഴിക്കൂട്ടായ്മ യാത്രയയപ്പ് നല്‍കി.
ഉമ്മുല്‍ ഹസ്സം അല്‍ റീഫ് പനേഷ്യയില്‍ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തില്‍ പി.പി റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തുള്ള തല്‍ഹത്തിന്റെ ഇടപെടലുകള്‍ പ്രവാസജീവിതത്തിന് ശേഷവും തുടരണമെന്ന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച താഹിര്‍ വി.സി., റഷീദ് മാഹി, മുജീബ് മാഹി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
നിയാസ് വി.സി, ഫുആദ് കെ.പി., സാദിഖ് കെ. എന്‍., താനിഷ് തല്‍ഹത്ത് എന്നിവര്‍ പങ്കെടുത്തു. തല്‍ഹത്തിന്റെ മറുപടി പ്രസംഗത്തിന് ശേഷം റിജാസ് റഷീദ് നന്ദി പ്രകാശിപ്പിച്ചു.