മനാമ: ബഹ്‌റൈനിലെ ദീര്‍ഘ കാലത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വി ടി അബ്ദുറഹ്മാന്‍, വാളിയില്‍ കൂട്ട്യാലി എന്നിവര്‍ക്ക് ബഹ്‌റൈന്‍ കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മറ്റി യാത്രയപ്പ് നല്‍കി.
സോഷ്യല്‍ മീഡിയയിലൂടെ നടന്ന യാത്രയപ്പ് യോഗത്തില്‍ രക്ഷാധികാരി പി കെ കെ അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു സെന്‍ട്രല്‍ മഹല്ല് പ്രസി: കാരേക്കണ്ടി പോക്കര്‍ ഹാജി ഉല്‍ഘാടനം ചെയ്ത യോഗത്തില്‍ ജന: സെ ടി.എം സി മൊയ്തി സ്വാഗതവും ട്രഷ:റിയാസ് കെ.ടി നന്ദിയും പറഞ്ഞു. വിവിധ ജി സി സി മഹല്ല് പ്രതിനിധികളും, വിവിധ മഹല്ല് ഭാരവാഹികളും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പരിപാടിയില്‍ 250 ആളുകള്‍ പങ്കെടുത്തു.
വി ടി. എന്ന്, എല്ലാവരും സ്റ്റേഹത്തോടെ വിളിക്കുന്ന അബ്ദുറഹിമാന്‍ 44 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത് കൂട്ട്യാലി 38 വര്‍ഷമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ വി ടി ക്ക് സലാം. ടികെയും കുട്ട്യാലി സാഹിബിന് ഷാഫി കമ്മനയും മെമെന്റോ കൈമാറി.