മനാമ: ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തില്‍ സൂം പ്ലാറ്റ്‌ഫോമില്‍ ആത്മായ പരിശീലന കളരി നടത്തി. ജൂലൈ 20,21,22 തിയതികളില്‍ നടത്തപ്പെട്ട ആത്മായ പരിശീലന കളരിയുടെ ഉത്ഘാടനം കോട്ടയം, കൊച്ചി ഭദ്രാസന അദ്ധ്യക്ഷന്‍ റൈറ്റ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. ഉത്ഘാടന സമ്മേളനത്തില്‍ ഇടവക സഹവികാരി വി.പി. ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ഇടവക വികാരി ഡേവിഡ് വി.റ്റൈറ്റസ് അദ്ധ്യക്ഷ പ്രസംഗവും ഇടവകമിഷന്‍ സെക്രട്ടറി ജോസ് ജോര്‍ജ് സ്വാഗതവും കണ്‍വീനര്‍ ബിജു മാത്യു കൃതജ്ഞതയും ഗള്‍ഫ് റീജിയന്‍ സഭാ കൗണ്‍സില്‍ പ്രതിനിധീ കോശി സാമുവേല്‍ സമാപന പ്രാര്‍ത്ഥനയും നടത്തി. 

തുടര്‍ന്ന് മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി പ്രൊഫ. ഡോ. ജോസഫ് ഡാനിയേല്‍, ജെ.എം.എം. സ്റ്റഡി സെന്റര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കെ. ജെയിംസണ്‍, എന്നീ പ്രഗത്ഭ വൈദീകര്‍ക്കൊപ്പം നവജീവോദയം മിഷന്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ബ്രദര്‍ ജോര്‍ജ്ജ് ചെറിയാന്‍, ചെറിയാന്‍ ജോര്‍ജ് (യൂത്ത് ഫോര്‍ മിഷന്‍ ഇന്ത്യ) എന്നിവര്‍ വിവിധ പഠനകളരികള്‍ക്ക് നേത്യത്വം നല്‍കി..

കഴിഞ്ഞ 2 വര്‍ഷക്കാലമായി ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തില്‍ വിജയകരമായി നടത്തപ്പെട്ട ആത്മായ പരിശീലന പഠന കളരിയില്‍ ഈ വര്‍ഷവും ഇരുന്നൂറില്പരം ഇടവക ജനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തു. ഇതിന്റെ ക്രമീകരണത്തിന് വേണ്ട നേതൃത്വം നല്‍കിയ ഇടവക വികാരി ഡേവിഡ് വി. ടൈറ്റസ്, സഹവികാരി വി.പി.ജോണ്‍, കണ്‍വീനര്‍ ബിജു മാത്യു, കൈത്താങ്ങലുകള്‍ നല്‍കിയ ഇടവക മിഷന്‍ ഭാരവാഹികള്‍, ഇടവക മിഷന്‍ കമ്മറ്റി അംഗങ്ങള്‍, സബ് കമ്മറ്റി അംഗങ്ങള്‍, ഇടവക ഭാരവാഹികള്‍, കൈസ്താന സമതി അംഗങ്ങള്‍, പ്രത്യേകിച്ച് ഗാനശുശ്രുഷകള്‍ക്കു നേത്യത്വം നല്‍കിയ തോമസ് മാത്യുവിനും കുടുംബത്തിനും, ഐ.ടി. ടീം, 3 ദിവസങ്ങളിലും വിവിധങ്ങളായ ശുശ്രൂഷ നിര്‍വഹിച്ചവര്‍ എന്നിവര്‍ക്ക് സമാപന ദിനത്തില്‍ ഇടവകമിഷന്‍ ട്രസ്റ്റി ഏബ്രഹാം തോമസ് ഇടവക മിഷന്റെ നന്ദി രേഖപെടുത്തി.