ബഹ്‌റൈന്‍: ബഹ്റൈനില്‍ വെച്ചു മരണപ്പെടുന്ന നിരാലമ്പരായ കൊല്ലം പ്രവാസികളുടെ കുടുംബത്തിന് സ്വാന്ത്വനമേകാന്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ ആശ്രിത സ്വാന്ത്വനം പദ്ധതി ആരംഭിച്ചു.  ഇതിന്റെ ഭാഗമായുള്ള ആദ്യ സഹായം ബഹ്റൈനില്‍ വച്ച് കഴിഞ്ഞ വര്‍ഷം മരണപ്പെട്ട  കൊല്ലം ഉമയനല്ലൂര്‍ സ്വദേശി സതീശന്റെ കുടുംബത്തിനു കൈമാറി.

കൊല്ലം പ്രവാസി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി സാന്ത്വന സഹായം സതീശന്‍ ജോലി ചെയ്തു വന്ന കമ്പനി പ്രതിനിധി പ്രവീണ്‍ വിദ്യാധരന് കൈമാറി.  സെക്രെട്ടറി കിഷോര്‍ കുമാര്‍, ആശ്രിത സ്വാന്ത്വന കമ്മിറ്റി കണ്‍വീനര്‍  സന്തോഷ് കാവനാട് എന്നിവര്‍ സംബന്ധിച്ചു. 

മരണപ്പെടുന്ന പ്രവാസികളുടെ സാമ്പത്തിക ഭദ്രത, കുടുംബം, ജോലി എന്നിവ പരിഗണിച്ചാണ് സാമ്പത്തിക സഹായം നല്‍കുന്നത് എന്നും,  തുടര്‍ന്നുള്ള സഹായങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.