മനാമ: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന പി ഹുസൈന്‍ കോയക്ക് ബഹ്റൈന്‍ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി. അസുഖം കാരണം പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്വദേശത്തേക്ക് പോകുന്ന കോയ, കിട്ടുന്ന സമയങ്ങളില്‍ കെഎംസിസി ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും സമയം കണ്ടെത്തിയിരുന്നു.
മണ്ഡലം ജനറല്‍ സെക്രട്ടറി അലി ഒഞ്ചിയം അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രെട്ടറിയേറ് മെമ്പര്‍ അസ്ലം വടകര ഷാള്‍ അണിയിച്ചു. മണ്ഡലം പ്രസിഡന്റ് നവാസ് ഏറാമല, അലി ഒഞ്ചിയം എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ജില്ലാ സെക്രട്ടറി അഷ്‌കര്‍ വടകര, മണ്ഡലം സെക്രട്ടറി ഹാഫിസ് വള്ളിക്കാട്, അന്‍വര്‍ വടകര ,അബ്ദുല്‍ ഖാദര്‍ പുതുപ്പണം, മലയില്‍ ഉസ്മാന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്റഫ് അഴിയൂര്‍ സ്വാഗതവും നവാസ് ഏറാമല നന്ദിയും പറഞ്ഞു.