മനാമ: മുസ്ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിനു വേണ്ടി ബഹ്റൈന്‍ കെഎംസിസി സ്വരൂപിച്ച ഫണ്ട് കൈമാറി. ആസ്ഥാന മന്ദിര ഉത്ഘാടന വേദിയില്‍വെച്ച് കഴിഞ്ഞ ദിവസം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക്, കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കലാണ് ഫണ്ട് കൈമാറിയത്. കെഎംസിസി ബഹ്റൈന്‍ സൈബര്‍ വിംഗ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ഫണ്ട് സമാഹരിച്ചത്. ചടങ്ങില്‍ കെഎംസിസി ബഹ്റൈന്‍ സംസ്ഥാന സെക്രട്ടറി എപി ഫൈസല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് പികെ, മലപ്പുറം ജില്ലാ ട്രഷറര്‍ ഇഖ്ബാല്‍ താനൂര്‍ തുടങ്ങിവര്‍ സംബന്ധിച്ചു. 

അഭിമാനകരമായ അസ്തിത്വത്തിന് മുതല്‍ക്കൂട്ടാവുന്ന ആസ്ഥാന മന്ദിരത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എറെ സന്തോഷമുണ്ടെന്ന് കെഎംസിസി ബഹ്റൈന്‍ ഭാരവാഹികള്‍ അറിയിച്ചു. ഏറെ ആവേശത്തോടെയായിരുന്നു പ്രവര്‍ത്തകര്‍ യൂത്ത് ലീഗിന്റെ പുതിയ ആസ്ഥാനമന്ദിരത്തെയും അതിന്റെ ഫണ്ട് സമാഹരണത്തെയും കണ്ടത്. മുസ്ലിം യൂത്ത് ലീഗിന്റെ വഴികളിലെ വലിയൊരു നാഴികക്കല്ലാണ് പുതിയ ആസ്ഥാനമന്ദിരം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവരെയും അഭിനന്ദിക്കുന്നതായും കെഎംസിസി ബഹ്റൈന്റെ എല്ലാവിധ ആശംസകളും നേരുന്നതായും നേതാക്കള്‍ വ്യക്തമാക്കി.