മനാമ പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ മുതിർന്ന അംഗങ്ങളായ ബാബു സുരേഷിനും ഹരിത സുരേഷിനും യാത്രയയപ്പു നൽകി. 


സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള മെമെന്റോ നൽകി. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പൊന്നാടയണിയിച്ചു. സാമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുത്ത്, മെമ്പർഷിപ് സെക്രട്ടറി ശരത് നായർ, ലൈബ്രേറിയൻ വിനൂപ്, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.