മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളായ കെ.ആര്‍ മേനോന്‍, ബാബു സുരേഷ്, രാജഗോപാല്‍, ഡി.സലിം എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം യാത്രയയപ്പ് നല്‍കി. 

ബഹറിനില്‍ 48 വര്‍ഷം പ്രവാസ ജീവിതം നയിച്ച പാലക്കാട് സ്വദേശി കെ.ആര്‍ മേനോന്‍, ഹേമാ മേനോന്‍, 37 വര്‍ഷത്തെ ബഹ്‌റൈന്‍ പ്രവാസ ജീവിതം നയിച്ച തിരുവനന്തപുരം സ്വദേശി ബാബു സുരേഷ്, ഹരിത സുരേഷ്, 35 വര്‍ഷത്തെ ബഹ്‌റൈന്‍ പ്രവാസ ജീവിതം നയിച്ച ചെങ്ങന്നൂര്‍ സ്വദേശി രാജഗോപാല്‍, 20 വര്‍ഷം പ്രവാസ ജീവിതം നയിച്ച തൃക്കുന്നപ്പുഴ സ്വദേശി ഡി.സലിം എന്നിവര്‍ക്കു വെര്‍ച്വല്‍ മീറ്റിങ്ങിലുടെ സമാജം മെംമ്പര്‍മാരുടെ സാന്നിധ്യത്തിലാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. 

കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയുടേയും സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലിന്റേയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സമാജം ഭരണ സമിതി അംഗങ്ങളും സമാജത്തിലെ മറ്റു മുതിര്‍ന്ന അംഗങ്ങള്‍ ,സമാജം വനിതാവേദി അംഗങ്ങള്‍, മറ്റു അംഗങ്ങള്‍, നാട്ടില്‍ സ്ഥിരതാമസമാക്കിയ മുന്‍ അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു ആശംസകള്‍ അറിയിച്ചു.