മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ജൂലൈ 16 (വെള്ളിയാഴ്ച) രാവിലെ 10 മണി മുതല്‍ 1 മണി വരെ ഭക്ഷണ കിറ്റ് വിതരണം ചെയ്യുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. ബഹറിനില്‍ ജോലി നഷ്ട്ടപെട്ടും ശമ്പളം ലഭിക്കാതെയും ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവര്‍ക്കാണ് സമാജത്തിന്റെ കൈത്താങ്. 

150 ഓളം ഭക്ഷണ കിറ്റുകള്‍ ആണ് വിതരണത്തിനായി തയ്യാറാക്കി വച്ചിട്ടുള്ളതെന്നു സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സമാജത്തില്‍ നേരിട്ടെത്തി ഭക്ഷണ കിറ്റുകള്‍ വാങ്ങാവുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് സഞ്ജിത്ത് (36129714), ഉണ്ണി (32258697) എന്നിവരെ വിളിക്കാവുന്നതാണ്.