മനാമ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വിവിധയിനം വൃക്ഷങ്ങളുടെ തൈകള്‍ നട്ടു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷ തൈകള്‍ നട്ടു. 

സമാജം അസിസ്റ്റന്റ് സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ്, ഗാര്‍ഡന്‍ കമ്മിറ്റി അംഗങ്ങള്‍, മറ്റു സമാജം അംഗങ്ങള്‍, കൂട്ടികള്‍ തുടങ്ങിയവര്‍ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സമാജത്തില്‍ വിവിധങ്ങളായ വൃക്ഷതൈകള്‍ നട്ടു. സമാജം അംഗം നൈന, വൃക്ഷ തൈകള്‍ സംഭാവന നല്‍കി.