മനാമ: പ്രവാസ ജീവിതത്തിന് താത്കാലിക അവധി നല്‍കി അടുത്ത ദിവസം നാട്ടിലേക്ക് പോകുന്ന സന്ധ്യ ഷിജുവിന് ബഹറൈന്‍ കേരളീയ സമാജം യാത്രയയപ്പ് നല്‍കി.

ബഹറൈന്‍ കേരളീയ സമാജം മലയാള പാഠശാലയിലെ കണിക്കൊന്ന അധ്യാപിക ആയിരുന്ന സന്ധ്യ ടീച്ചര്‍ നല്‍കി വരുന്ന മാതൃകാപരവും സ്തുത്യര്‍ഹവുമായ സന്നദ്ധ സേവനത്തിന് നന്ദിസൂചകമായി സമാജം പാഠശാല ലളിതവും ഹ്രസ്വവുമായ ചടങ്ങില്‍ വെച്ച് ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി. 

കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര മെമന്റ്റോ നല്‍കി. പ്രിന്‍സിപ്പള്‍ ബിജു എം സതീഷ്, കണ്‍വീനര്‍ നന്ദകുമാര്‍, മിഷ, രജിത, സതീഷ് എന്നിവര്‍ പങ്കെടുത്തു.