മനാമ: ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 ചൊവ്വാഴ്ച രാവിലെ 7.30 ന് ഇന്ത്യന്‍ എംബസി സമുച്ചയത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദേശീയ പതാകയുയര്‍ത്തിയ ശേഷം ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും. വൈകുന്നേരം ഏഴിന് ന് ഓണ്‍ലൈനില്‍ ആഘോഷത്തിന്റെ തുടര്‍ പരിപാടികള്‍ ഉണ്ടായിരിക്കും
കോവിഡ് -19 സാഹചര്യവും സാമൂഹ്യ വിദൂര മാനദണ്ഡങ്ങളും വലിയ ഒത്തുചേരലുകള്‍ക്കുള്ള നിയന്ത്രണങ്ങളും സംബന്ധിച്ച് നിലവിലുള്ള പ്രാദേശിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ചടങ്ങായതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. രാവിലെ പതാക ഉയര്‍ത്തല്‍ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും, വൈകുന്നേരം ദേശീയ ദിനത്തിന്റെ വെര്‍ച്വല്‍ ആഘോഷം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സംപ്രേഷണം ചെയ്യും. ലിങ്കുകള്‍ ഇനിപ്പറയുന്നവയാണ്:
Twitter - https://twitter.com/IndiaInBahrain
Facebook- https://www.facebook.com/IndiaInBahrain
YouTube- http://www.youtube.com/EmbassyofIndiaBahrain