മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്റെ കോവിഡ്-റമദാന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ റമദാനില്‍ കോവിഡ് മൂലം പ്രതിസന്ധിയിലായ നിരവധി പ്രവാസി സമൂഹത്തിന് ഫ്രണ്ട്‌സിന്റെ ചാരിറ്റി പ്രവര്‍ത്തനം തുണയായി. 

കഴിഞ്ഞ വര്‍ഷം സന്നദ്ധ സംഘടനകള്‍ക്ക് പിന്തുണ നല്‍കിയ പല സ്ഥാപനങ്ങളും ഇപ്പോള്‍ കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധികളില്‍ നിന്നും കര കയറിയിട്ടില്ല. ഇതിനകം നിരവധി ചെറുകിട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. കൂടുതല്‍ ആളുകളും സ്ഥാപനങ്ങളും പ്രയാസമനുഭവിക്കുവര്‍ക്ക് സഹായവുമായി മുന്നോട്ട് വരണമെന്ന് ഫ്രണ്ട്‌സ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.