.മനാമ: ബഹ്‌റൈന്‍ ദിശ സെന്റര്‍ സംഘടിപ്പിക്കുന്ന റമദാന്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ഖുര്‍ആന്‍ മാനവരാശിയുടെ വേദഗ്രന്ഥം എന്ന തലക്കെട്ടില്‍ പ്രശ്‌നോത്തരിയും, എന്റെ റമദാന്‍ അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ പ്രസംഗ മത്സരവുമാണ് നടക്കുക. 

പ്രസംഗ മത്സരത്തിനു പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മെയ് രണ്ടിന് മുമ്പായി മൂന്ന് മിനിട്ടു മുതല്‍ അഞ്ചു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റെക്കോര്‍ഡ് ആയാണ് അയക്കേണ്ടത്. ഇരു മത്സരങ്ങളിലും  വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39405069, 33373214, 39861386 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.