മനാമ: വിവിധ കാരണങ്ങളാല്‍ ഇതുവരെ ആദ്യഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത ഇന്ത്യക്കാര്‍ക്ക് ജൂലൈ 30 വെള്ളിയാഴ്ച വാക്‌സിന്‍ എടുക്കാന്‍ അവസരം ലഭിക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആവശ്യമുള്ളവര്‍ ജൂലൈ 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് ഇന്ത്യന്‍ എംബസ്സിയുടെ https://forms.gle/pMT3v1g3o4yVgnES8 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 17251878, 36129714, 32258697 എന്നീ നമ്പറുകളില്‍ ബഹ്റൈന്‍ കേരളീയ സമാജവുമായി ബന്ധപ്പെടുക. ഇനിയും വാക്സിനേഷന്‍ എടുക്കാത്ത ഇന്ത്യക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു.