മനാമ: ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം വെള്ളിയാഴ്ച ആറ് പേര്‍ മരിച്ചു. 52, 85 വയസ്സുള്ള രണ്ടു പ്രവാസികളും 43, 67, 68, 77 വയസ്സുള്ള നാലു സ്വദേശികളുമാണ് മരണമടഞ്ഞതെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് 645 ആയി. 

നിലവില്‍ 10,203 പേര്‍ ചികിത്സയിലുണ്ട്. 96 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,64,904 പേര്‍ രാജ്യത്ത് രോഗമുക്തരായി.