മനാമ: ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം ഇതുവരെയായി മരിച്ചവരുടെ എണ്ണം 600 ആയി. തിങ്കളാഴ്ച ആറു പേര്‍ മരിച്ചു. അഞ്ച് സ്വദേശികളും 54 വയസ്സുള്ള പ്രവാസിയുമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നലെ മരിച്ചവരെല്ലാം 50 വയസ്സിനു മേല്‍ പ്രായമുള്ളവരാണ്. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്തു 600 ആയി.  

നിലവില്‍ 11,149 പേര്‍ ചികിത്സയിലുണ്ട്. 87 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,52,361 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.