മനാമ:കേരള കാത്തലിക് അസോസിയേഷന്‍ സുവര്‍ണ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ കുട്ടികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ ചിത്രകലാ മത്സരം ജനുവരി 21 നു സംഘടിപ്പിക്കും. നിത്യന്‍ തോമസാണ് പ്രോഗ്രാം കണ്‍വീനര്‍. 5 വയസു മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കായി 4 കാറ്റഗറികളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 17 ആണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതിയെന്നു സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: നിത്യന്‍ തോമസ് (32327932), ജോഷി വിതയത്തില്‍ (37373466)