മനാമ: 'തൊഴില്‍ സമ്മര്‍ദങ്ങള്‍ക് വിരാമമിടാം' എന്ന വിഷയത്തില്‍ സെന്റര് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ, (സിജി) ബഹ്റൈന്‍ ചാപ്റ്റര്‍

വെബിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 14 വെള്ളിയാഴ്ച വൈകീട്ട് ബഹ്റൈന്‍ സമയം 5.30 നു സൂം ഫ്‌ലാറ്റ് ഫോമില്‍ നടക്കുന്ന വെബ്ബിനാറില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സൈക്കോളജിസ്റ്റും കരിയര്‍ ഉപദേശകയുമായ നീരജ ജാനകി ക്ലാസ്സെടുക്കും. 

മെന്റെര്‍സ് ഫോര്‍ യു സ്ഥാപകയായ നീരജ ഫിന്‍ലന്‍ഡ് എഡ്യൂക്കേഷണല്‍ സമ്പ്രദായത്തില്‍ വിദഗ്ധ കൂടിയാണ്. എക്‌സിക്യൂട്ടീവ്, പ്രഫഷണല്‍ മേഖലയിലുള്ളവരുടെ തൊഴില്‍, ഓഫീസ് സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്നതിനും വിജയകരമായി നേരിടുന്നതിനും ലക്ഷ്യമിടുന്ന ഈ പരിപാടിയുടെ സൂം ലിങ്ക്: 829324807, സൂം പാസ്സ്‌വേര്‍ഡ്: 2022. വിശദ വിവരങ്ങള്‍ക് 36897161 എന്ന വാട്‌സാപ്പില്‍ ബന്ധപ്പെടുക.