മനാമ:ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവകയുടെ പുതുവത്സര ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും സഹവികാരി റവ. വി.പി. ജോണിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, വികാരി റവ. ഡേവിഡ് വി. ടൈറ്റസിന്റെ സഹകാര്‍മ്മികത്വത്തിലും സനദിലുള്ള മാര്‍ത്തോമ്മാ കോംപ്ലെക്‌സില്‍ നടത്തപ്പെട്ടു. 

മാര്‍ത്തോമ്മാ സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനത്തിലെ സുവിശേഷകന്‍ ഇവാഞ്ചലിസ്റ്റ് ജോണ്‍ ജോസഫ് പുതുവത്സരദിന വചന ശുശ്രൂഷ നിര്‍വഹിച്ചു. 

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഉള്ള നിശ്ചിത ഇടവകാംഗങ്ങളെ ഉള്‍പ്പെടുത്തി കോവിഡ് നിയമങ്ങള്‍ അനുസരിച്ച് നടത്തിയ ശുശ്രൂഷയില്‍ സൂം പ്ലാറ്റ്‌ഫോമിലൂടെയും ഇടവകാംഗങ്ങള്‍ പങ്കെടുത്തു. ഇടവക മീഡിയാ ടീമിന്റെ നേതൃത്വത്തില്‍ ഇടവകയുടെ യൂട്യൂബ് ചാനലിലും പുതുവത്സര ശുശ്രൂഷകള്‍ സംപ്രേഷണം ചെയ്തു.