മനാമ: ബഹ്‌റൈന്‍ കേരള കാത്തലിക് അസോസിയേഷന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ക്വിസ് ലൈവ് ഷോ 'കെ.സി.ഏ. ഗ്രാന്‍ഡ്മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ 2021' ന്റെ നാലാമത്തെയും അഞ്ചാമത്തെയും യോഗ്യത റൗണ്ട് പുര്‍ത്തിയായി. 

മത്സരത്തില്‍ ബഹറിനില്‍ നിന്നുള്ള ബാല ശ്രീവാസ്തവ, ഹരിഹര്‍, മേഘ്‌ന ആനന്ദ് പപ്പു, കാര്‍ത്തിക സുരേഷ് എന്നിവര്‍ വിജയികളായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടി. 

അനീഷ് നിര്‍മ്മലന്‍ ക്വിസ് മാസ്റ്റര്‍ ആയിരുന്നു. ഐക്യു റൗണ്ട്, റാപ്പിഡ് ഫയര്‍ റൗണ്ട് ഉള്‍പ്പെടെ അഞ്ചു റൗണ്ടുകളിലായി നടന്ന മല്‍സരത്തില്‍ സൗദി, ഇന്ത്യ, ബഹ്റൈന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. കെ.സി.ഏ. സുവര്‍ണ്ണ ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി 4 മാസത്തോളം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരങ്ങളാണ് കെ.സി.ഏ. സംഘടിപ്പിക്കുന്നത്.