മനാമ:ബഹ്റൈനില്‍ പച്ചക്കറികളുടെ വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന സാധാരണക്കാര്‍ക്ക് ആശ്വാസവുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഉത്പാദനം കുറഞ്ഞതുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ വില കൂട്ടിയ കുക്കുംബര്‍, തക്കാളി, വഴുതന, ക്യാപ്സിക്കം, ഓറഞ്ച് തുടങ്ങി നിരവധി പച്ചക്കറികള്‍ വന്‍ വിലക്കുറവിലാണ് ജനുവരി 9, 10 തീയതികളില്‍ ബഹ്റൈനിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 

ഇവയെല്ലാം ഈ രണ്ടു ദിവസങ്ങളില്‍ കിലോക്ക് 290 ഫില്‍സ് നിരക്കില്‍ ലഭിക്കും. ക്യാബേജ് കിലോക്ക് 190 ഫില്‍സ് മാത്രമാണ് വില. വിലക്കയറ്റത്തില്‍നിന്നു ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറികളും പഴവര്‍ഗങ്ങളും വന്‍വിലക്കുറവില്‍ തങ്ങള്‍ നല്‍കുന്നതെന്ന് ലുലു സെന്‍ട്രല്‍ ബയിങ് മാനേജര്‍ ടി കെ മഹേഷ് പറഞ്ഞു. 

ഈ വിലക്കുറവ് ഇനിയുള്ള എല്ലാ ആഴ്ചകളിലും തുടരുമെന്നും മറ്റുള്ള പച്ചക്കറികളും പ്രൊമോഷനില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ദിവസങ്ങളില്‍ ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്തു പച്ചക്കറികളുടെ മതിയായ സ്റ്റോക്ക് ലുലുവില്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും മഹേഷ് പറഞ്ഞു.