മനാമ: നാട്ടില്‍ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കിയത് തികച്ചും തെറ്റായതും ആശസ്ത്രിയമായ തീരുമാനമാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം. കോവിഡിന്റെ തുടക്കകാലം കൊറോണ വാഹകര്‍ എന്ന തരത്തില്‍ പ്രവാസികളെ ചിത്രികരിക്കാന്‍ എത്രത്തോളം ശ്രമിച്ചിരുന്നു എന്നത് പ്രവാസികള്‍ വളരെ ദുഃഖത്തോടെയാണ് ഇന്നും നോക്കി കാണുന്നത്. 

അത്തരത്തില്‍ ജനിതക മാറ്റം വന്ന ഒമിക്രോന്‍ വൈറസ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്നും ചുരുക്കം ദിവസത്തേക്ക് നാട്ടില്‍ വരുന്ന പ്രവാസികള്‍ക് വീണ്ടും ക്വാറന്റൈന്‍ അടിച്ചേല്‍പിച്ചു സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത് വൈറസ് വാഹകര്‍ പ്രവാസികള്‍ തന്നെ ആണെന്നു വരുത്തിത്തീര്‍ക്കുകയാണ്.

വിദേശത്തു നിന്നും വരുന്ന പ്രവാസികള്‍ രണ്ടു വാക്‌സിനേഷനും കൂടാതെ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചതിനു ശേഷം യാത്ര സമയത്തിന് മുന്‍പുള്ള ടെസ്റ്റും എടുത്തതിനു ശേഷം ആണ് നാട്ടില്‍ എത്തിച്ചേരുന്നത്. ഇത്തരം കരുതലോടെ വരുന്ന പ്രവാസികള്‍ കാണുന്നത് പൊതു സ്ഥലങ്ങളില്‍ മാസ്‌കുപോലും ഉപയോഗിക്കാതെ പാര്‍ട്ടികള്‍ സമ്മേളനങ്ങളും പ്രതിഷേധ പരിപാടികള്‍ നടത്തുമ്പോള്‍ ആഘോഷങ്ങളും, ആരവങ്ങളും നടക്കുന്നതാണ്.

എന്നാല്‍ ഇതിനെയൊക്കെ നിയന്ത്രിക്കേണ്ട സര്‍ക്കാറുകള്‍ ആവട്ടെ പലതരത്തിലുള്ള  ചടങ്ങുകളില്‍ പൊതു പരിപാടികളില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്യുന്നു.സര്‍ക്കാര്‍ കൈ കൊണ്ട ക്വാറന്റൈന്‍ തീരുമാനം തികച്ചും അശസ്ത്രിയമായ ഒന്നാണ്. പ്രവാസികളെ വൈറസ് വ്യാപകര്‍ എന്ന നിലയില്‍ കണ്ടുകൊണ്ട് നടപ്പിലാക്കിയ ക്വാറന്റൈന്‍ സംവിധാനത്തില്‍ നിന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പിന്മാറണം എന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളം ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോടും, ജനറല്‍ സെക്രട്ടറി വി.കെ. മുഹമ്മദലിയും അഭ്യര്‍ത്ഥിച്ചു.