മനാമ: ബഹ്‌റൈന്‍ പ്രതിഭ ഇരുപത്തി എട്ടാം സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകത്താകമാനം ഭീതി വിടര്‍ത്തിയ കൊറോണ കാലത്തിലൂടെ കടന്ന് പോകുന്ന പ്രവാസി ലോകത്തിന്റെ നേര്‍ചിത്രം നല്‍കാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചു. ഒപ്പം മാസ്‌ക്ക് ഒഴിവാക്കാനും ജാഗ്രത കൈവിടാനും സമയമായില്ല എന്ന പ്രഖ്യാപനവും ഉണ്ടായി. കൂട്ടായ്മ, സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഈ മഹാമാരിക്കാലത്ത് ജനതയെ ചേര്‍ത്ത് നിര്‍ത്തി സംരക്ഷിച്ച ബഹ്‌റൈന്‍ ഭരണാധികാരികളെ മുക്തകണ്ഠം പ്രശംസിച്ചു.

പ്രതിഭ സെക്രട്ടറി ലിവിന്‍ കുമാര്‍ സ്വാഗതം ആശംസിച്ചു. പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ . ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷണ പിള്ള, ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ബിനു കുന്നന്താനം, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്, ലോക കേരള സഭ മെംബര്‍ സി.വി.നാരായണന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്ക് വെക്കുകയും കോറോണാനന്തര കാലത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ട് വെക്കുകയും ചെയ്തു. പ്രതിഭ പ്രസിഡന്റ് കെ.എം.സതീഷ് നന്ദി പറഞ്ഞു.