മനാമ: മര്‍കസ് ബഹ്റൈന്‍ ചാപ്റ്ററിനു കീഴില്‍ റഫ സെന്‍ട്രല്‍ മര്‍കസ് സമിതി രൂപീകരിച്ചു. റഫ മദ്രസാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മര്‍കസ് ബഹ്റൈന്‍ ചാപ്റ്റര്‍ സപ്പോര്‍ട്ട് സമിതി കണ്‍വീനര്‍ ഷംസുദ്ദീന്‍ സുഹ്രി അധ്യക്ഷത വഹിച്ചു. ഐസിഎഫ് നാഷണല്‍ എഡ്യൂക്കേഷണല്‍ സെക്രട്ടറി റഫീഖ് ലത്വീഫി ഉദ്ഘാടനം ചെയ്തു. 

മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അതിനൂതനമായ രീതിയില്‍ മര്‍കസ് വിഭാവനം ചെയ്തു കൊണ്ടിരിക്കുന്ന നോളജ് സിറ്റി പോലെയുള്ള സംരംഭങ്ങളെ കുറിച്ചും ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ വി.പി.കെ അബൂബക്കര്‍ ഹാജി വിശദീകരിച്ചു.

റഫ സെന്‍ട്രല്‍ മര്‍കസ് സമിതിയെ പ്രഖ്യാപിച്ചു കൊണ്ട് ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ സംസാരിച്ചു. ഫൈസല്‍ ഏറാമല സ്വാഗതവും ഇര്‍ഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു. സപ്പോര്‍ട്ട് സമിതി ചെയര്‍മാന്‍ സുലൈമാന്‍ ഹാജി, സെന്‍ട്രല്‍ സെക്രട്ടറി ഫൈസല്‍ എറണാകുളം തുടങ്ങിയവര്‍ സംബന്ധിച്ചു. ഭാരവാഹികളായി അബ്ദുല്‍ സലാം മുസ്ലിയാര്‍ (ചെയര്‍മാന്‍), ഫൈസല്‍ ഏറാമല (ജനറല്‍ കണ്‍വീനര്‍), ഷംസുദ്ദീന്‍ സുഹ്‌രി (ഫിനാന്‍സ് കണ്‍വീനര്‍), ഇബ്രാഹിം സഖാഫി, ഉമ്മര്‍ ഹാജി (വൈസ് പ്രസിഡന്റുമാര്‍), സിദ്ദിഖ് ഹാജി, ആസിഫ് നന്തി (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.