മനാമ: ബഹ്റൈന്‍ മലയാളികളായ ഫിഷിങ് പ്രേമികളുടെ കൂട്ടായ്മ 'ബഹ്റൈന്‍ മല്ലു ആംഗ്ലെഴ്‌സിന്റെ' (ബി.എം.എ) ഒന്നാം വാര്‍ഷികവും ഫിഷിങ് കോമ്പറ്റിഷന്‍ സമ്മാന വിതരണവും നുറാന ഐലന്റില്‍ വെച്ച് നടന്നു. ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന കര്‍മ്മം സാമൂഹ്യപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സത്യന്‍ പേരാമ്പ്ര നിര്‍വഹിച്ചു.

കായികാദ്ധ്യാപകന്‍ സുനില്‍ ചെറിയാന്‍ വിശിഷ്ടാതിഥി ആയിരുന്നു. ഒരു മാസം നീണ്ടു നിന്ന ഫിഷിംങ് കോമ്പറ്റീഷനില്‍ വിജയികളായ ശ്രീജിത്ത് (18.600 കിലോ കിംഗ് ഫിഷ്) ഒന്നാം സമ്മാനവും, ജിഷാം കെ.എം. (10.520 കിലോ കിംഗ് ഫിഷ് ) രണ്ടാം സമ്മാനവും, നാസര്‍ ടെക്‌സിം (5.900 കിലോ ക്വീന്‍ ഫിഷ്) മൂന്നാം സമ്മാനവും നേടി. 

സുനില്‍ ചെറിയാന്‍, സത്യന്‍ പേരാമ്പ്ര തുടങ്ങിയര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ബി.എം.എ.യുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ ബീച്ച് ക്ലീനിംഗ്, മെഡിക്കല്‍ ക്യാമ്പ്, ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോഡിനേറ്റര്‍ അരുണ്‍ കുമാര്‍ അറിയിച്ചു.