മനാമ: വ്യക്തിത്വ വികാസത്തിനും പ്രസംഗ കലയിലെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വേണ്ടി ആരംഭിച്ച എസ്.എന്‍.സി.എസ് പ്രസംഗ കളരിയുടെ 100 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവും ശില്‍പശാലയും സില്‍വര്‍ ജൂബിലി ഹാളില്‍ നടന്നു. എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ജയകുമാര്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ: ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

എസ്.എന്‍.സി.എസ് ജനറല്‍ സെക്രട്ടറി സുനിഷ് സുശീലന്‍ സ്വാഗതം പറഞ്ഞു. ശില്‍പശാലയില്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര പ്രസംഗ കലയില്‍ സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. എസ്.എന്‍.സി.എസ് വൈസ് ചെയര്‍മാന്‍ പവിത്രന്‍ പൂക്കോട്ടി, സ്പീക്കേര്‍സ് ഫോറം പ്രസിഡന്റ് വിശ്വനാഥന്‍, കണ്‍വീനര്‍ ജയചന്ദ്രന്‍, സെക്രട്ടറി ജയേഷ് വി.കെ, കോഡിനേറ്റര്‍ ഷൈജു കൂരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നൂറാം അധ്യായത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, സ്പീക്കേര്‍സ് ഫോറം എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്ക് മെമെന്റോ നല്‍കി ആദരിക്കുയും ചെയ്തു. അവതാരക സുരേഖ ജീമോന്‍ പരിപാടികള്‍ നിയന്ത്രിച്ചു. സ്പിക്കേര്‍സ് ഫോറം പ്രോഗ്രാം കണ്‍വീനര്‍ സഖില്‍ വി. നടേശന്‍ നന്ദി രേഖപ്പെടുത്തി.