മനാമ:ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ക്വിസ് ലൈവ് ഷോ 'കെ.സി.എ. ഗ്രാന്‍ഡ് മാസ്റ്റര്‍ 2021'ന്റെ ഉത്ഘാടന ചടങ്ങ് നവംബര്‍ 27 ന് കെ.സി.എ അങ്കണത്തില്‍ വെച്ചു നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഐ.സി.ആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വീശിഷ്ഠാതിഥികളും  ഓണ്‍ലൈന്‍ ആയി സംബന്ധിക്കും.

നിലവിലെ സാഹചര്യങ്ങളനുസരിച്ചു കോവിഡ് പ്രോട്ടോകോളിന് അനുസൃതമായി  ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ മത്സരാര്‍ഥികള്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മത്സരിക്കും. വിശദ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: വിനു ക്രിസ്റ്റി (36446223), ലിയോ ജോസഫ് (39207951), ജിന്‍സണ്‍ പുതുശ്ശേരി (35507934).