മനാമ: ചെറുപ്പം മുതലേ പെന്‍സില്‍ ഡ്രോയിങ്ങിലും കളറിങ്ങിലും തല്‍പ്പരനായ മുഹമ്മദ് നബീലിനെ ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചു ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം  പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ ചിത്രം നബീല്‍ വരച്ചു തങ്ങള്‍ക്ക് സമ്മാനിച്ചു. ചടങ്ങില്‍ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹാദരം സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളില്‍ നിന്നും നബീല്‍ സ്വീകരിച്ചു. 

ജില്ലാ കെ എം.സി.സി  ട്രഷറര്‍ നിസാമുദ്ദീന്‍ മാരായമംഗലം, ഫൗസിയ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്ത മകന്‍ ആണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന പതിനാലുകാരനായ മുഹമ്മദ് നബീല്‍. മുഹമ്മദ് ആദില്‍,  ഫാത്തിമ്മ നൂറ സഹോദരങ്ങള്‍ ആണ്. സ്‌കൂളിലും വിവിധ ഡ്രോയിങ്ങ് മത്സരങ്ങളില്‍ പങ്കെടുത്തു അധ്യാപകരുടെ പ്രോത്സാഹനവും, സമ്മാനങ്ങളും, മുന്‍പും നബീല്‍ കരസ്ഥമാക്കിയിട്ടുണ്ട്

അനുമോദന ചടങ്ങില്‍ ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെപി മുസ്തഫ, ഷാഫി പാറക്കട്ട, സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍  ചെങ്കള, പാലക്കാട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ധീന്‍ മാരായമംഗലം, ജനറല്‍  സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി, ട്രഷറര്‍ നിസാമുദ്ധീന്‍ മാരായമംഗലം, ഓര്‍ഗനൈസിംഗ്  സെക്രട്ടറി വിവി ഹാരിസ് തൃത്താല, സെക്രട്ടറിമാരായ മാസില്‍ പട്ടാമ്പി, ആശിഖ് മേഴത്തൂര്‍, നൗഷാദ് പുതുനഗരം എന്നിവര്‍ സംബന്ധിച്ചു.