മനാമ: ഇന്ത്യയിലെ ഗവേഷണ ഫെലോഷിപ്പായ പ്രൈം മിനിസ്റ്റേഴ്സ് റിസേര്‍ച് ഫെലോഷിപ്പ് കരസ്ഥമാക്കിയ ഫാത്തിമ റിദയെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഗുദൈബിയ ബ്രാഞ്ച് അനുമോദിച്ചു.

ബഹ്റൈന്‍ പ്രവാസി ആയ മുഹമ്മദ് കുട്ടി, ബബിത ദമ്പതികളുടെ മകളാണ് ഫാത്തിമ റിദ. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഗുദൈബിയ ബ്രാഞ്ച് പ്രസിഡന്റ് യൂനുസ് ചേലക്കര സെക്രട്ടറി അമീര്‍ എന്നിവര്‍ ഉപഹാരം കൈമാറി. നവാസ് തലശ്ശേരിയും സംബന്ധിച്ചു.