മനാമ: ഉമ്മര്‍ ഹാജി പെരുമ്പടപ്പ് പ്രസിഡന്റും സുല്‍ഫിക്കര്‍ അലി അരിയൂര്‍ ജനറല്‍ സെക്രട്ടറിയും ഇര്‍ഷാദ് ആറാട്ടുപുഴ ഫൈനാന്‍സ് സെക്രട്ടറിയുമായി റിഫ മജ്മഉ തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ്സ കമ്മിറ്റി പുന:സംഘടിപ്പിച്ചു. 

വൈസ് പ്രസിഡന്റുമാര്‍: പിഎം സുലൈമാന്‍ ഹാജി, റഫീഖ് ലത്വീഫി വരവൂര്‍, അബ്ദുല്‍ അസീസ് ഹാജി കൊടുമയില്‍, ജോയിന്റ് സെക്രട്ടറിമാരായി ഫൈസല്‍ എറണാകുളം, ശംസുദീന്‍ സുഹ്രി, ഫൈസല്‍ ഏറാമല മെമ്പര്‍മാരായി പി വി അബ്ദുല്ല ഹാജി, അബ്ദുല്‍ സലാം മുസ്ലിയാര്‍, സിദ്ദീഖ് ഹാജി കണ്ണപുരം, അബ്ദുല്‍ ഗഫൂര്‍ ആക്കോട് എന്നിവരെയും തിരഞ്ഞെടുത്തു. 

റിഫ സെന്‍ട്രല്‍ പ്രസിഡന്റ് ശംസുദീന്‍ സുഹ്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ.സി.എഫ് നാഷണല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി റഫീഖ് ലത്വീഫി വരവൂര്‍ ഉത്ഘാടനം ചെയ്തു. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ എറണാകുളം സ്വാഗതവും സുല്‍ഫിക്കര്‍ അലി അരിയൂര്‍ നന്ദിയും പറഞ്ഞു.