മനാമ: ബഹ്‌റൈനിലെ നാല് മുതല്‍ 12 വയസ്സുവരെയുള്ള പ്രവാസി വിദ്യാര്‍ഥികള്‍ക്കായി ഡിസംബര്‍ 17 ന് സംഘടിപ്പിക്കുന്ന മഴവില്ല് 2021 ചിത്രരചനാ മത്സര ലോഗോ പ്രകാശനം ചെയ്തു. സിഞ്ചിലെ ഫ്രന്റ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും ബ്രോഡന്‍ കോണ്‍ട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടറും ഒറ്റപ്പാലം ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാനുമായ ഡോ. കെ.എസ് മേനോന്‍ ലോഗോ പ്രകാശനം ചെയ്തു. 

മലര്‍വാടി ബഹ്റൈന്‍ രക്ഷാധികാരി ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ സക്കീന അബ്ബാസ് സ്വാഗതവും മഴവില്ല് പ്രോഗ്രാം കോഡിനേറ്റര്‍ നൗമല്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു. ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി, സെക്രട്ടറി അബ്ബാസ് മലയില്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ചിത്രരചനാ രജിസ്ട്രേഷനും മറ്റ് അന്വേഷങ്ങള്‍ക്കും 33049574, 35665700, 35087473 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.