മനാമ: ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച  'എന്റെ നാട് എന്റെ കേരളം' എന്ന വിഷയത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. സഗയാ പാര്‍ട്ടി ഹാളില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സമ്മാനാര്‍ഹരായ  സുധാ സുനില്‍ (ഒന്നാം സ്ഥാനം). ദേവിക രാജ് (രണ്ടാം സ്ഥാനം) , ബ്ലസീന ജോര്‍ജ് (മൂന്നാം സ്ഥാനം), ആലിയ അജയ് കുമാര്‍ (പ്രോത്സാഹന സമ്മാനം) എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

ലാല്‍ കെയേഴ്സ് പ്രസിഡന്റ് എഫ്.എം ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐമാക് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് മുഖ്യാതിഥി ആയി പങ്കെടുത്തു.  വാഗ്മിയും ഇന്ത്യന്‍ സ്‌കൂള്‍  മുന്‍ സെക്രട്ടറിയും ആയ  ഇ.എ സലിം, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തിനു കോ -ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും അറിയിച്ചു.