മനാമ: ബഹ്‌റൈന്‍ ബ്രെയിന്‍ ക്രാഫ്റ്റ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ലുലു ഗ്രൂപ്പ്, റെഡ് ടാഗ്, സിപ്പ് അബാക്കസ് എന്നിവയുടെ സഹകരണത്തോടെ കിഡ്‌സ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പെയിന്റിംഗ് കോണ്ടെസ്റ്റ്, പ്രിന്‍സ് & പ്രിന്‍സസ്സ് കോണ്ടെസ്റ്റ്, ഒരാഴ്ച നീണ്ട ജീന നിയാസിന്റെ പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പ്, രോഹിണി സുന്ദരം നയിച്ച രചനാ വര്‍ക്ക്‌ഷോപ്പ് എന്നിവ ശ്രദ്ധേയമായി. ശ്രേയ ചൗധരി, ദിഷിത ജിതേന്ദ്ര ഹാതേ, നിവേദിത പതിയില്‍ എന്നീ കുട്ടികള്‍ പ്രിന്‍സസ്സ് ആയും, ഡേവിഡ് മിലന്‍ ജോര്‍ജ്, ഹര്‍ഷ് ബി. പഠ്‌നി, മുഹമ്മദ് ഒമര്‍ എന്നിവര്‍ പ്രിന്‍സ് ആയും കിരീടമണിഞ്ഞു. ഫാത്തിമ ഹനാന്‍, ഷെയ്ഖ യൂസഫ്, ശില്‍പ സന്തോഷ്, ഖയ്‌റാന്‍ ഷീജോ എന്നിവര്‍ പെയിന്റിംഗ് & കളറിങ്ങ് കോണ്ടെസ്റ്റ് ജേതാക്കളായി.

ബ്രെയിന്‍ക്രാഫ്റ്റ് ബഹ്‌റൈന്‍ ടാലന്റ് ഹണ്ട് വിജയികളായ അര്‍ജ്ജുന്‍ രാജ്, ഇഷ ആഷിഖ്, സായ് തനിഷ് ഇപ്പ്‌ലി, പാര്‍ത്ഥി ജയ്ന്‍, ഗൗരി പ്രിയ, വൈഭവ് രാജ് സക്‌സേനയും മറ്റു ജേതാക്കളും അവരുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചു. ദാനമാള്‍ ജനറല്‍ മാനേജര്‍, പ്രവീണ്‍ സി. വൈ, റെഡ് ടാഗ് ഏര്യാ മാനേജര്‍ മുക്താര്‍ ഹസ്സന്‍, മറ്റ് വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു. റേഡിയോ മിര്‍ചി മേധാവി അജയ് പിള്ള, ഫാഷന്‍ രംഗത്ത് തിളങ്ങുന്ന തനിമ ചൗധരി, ദീപ്ഷിക ബറുവ, പ്രിന്‍സി വില്‍സണ്‍ എന്നിവര്‍ പ്രിന്‍സ് & പ്രിന്‌സസ്സ് കോണ്ടെസ്റ്റ് ജേതാക്കളെ കിരീടമണിയിച്ചു.