മനാമ: നവംബര്‍ 23 മുതല്‍ 27 വരെ ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന 'ബി കെ എസ് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് 2021' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നവംവര്‍ 23 ന് രാത്രി ഏഴരക്ക് ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ നിര്‍വഹിക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ആക്ടിങ് ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി താരങ്ങളാണ്   ബി കെ എസ് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ചില്‍ പങ്കെടുക്കുവാന്‍ എത്തിയിട്ടുള്ളത്. എല്ലാ ബാഡ്മിന്റണ്‍ പ്രേമികളെയും ബഹ്റൈന്‍ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി പോള്‍സണ്‍ അറിയിച്ചു. 

ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷെന്റ അംഗീകാരത്തോടെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 25 രാജ്യങ്ങളില്‍നിന്നുള്ള 250ഓളം താരങ്ങള്‍ പെങ്കടുക്കും. 15000 ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കളിക്കാരുടെ പങ്കാളിത്തത്തില്‍ ഇന്ത്യയാണ് മുന്നില്‍. 

90 താരങ്ങളാണ് ഇന്ത്യയില്‍നിന്ന് എത്തുന്നത്. ബെലാറസ്, മാള്‍ട്ട, ബെല്‍ജിയം, തുര്‍ക്കി, അസര്‍ബൈജാന്‍, അമേരിക്ക, ആസ്‌ട്രേലിയ, റഷ്യ, ഈജിപ്ത്, സിംഗപ്പൂര്‍, ഹോേങ്കാങ്, ശ്രീലങ്ക, മലേഷ്യ, എസ്‌തോണിയ, മാലദ്വീപ്, കാനഡ, സിറിയ, ഇറാഖ്, യു.എ.ഇ, പാകിസ്താന്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കളിക്കാരും മത്സരത്തില്‍ പെങ്കടുക്കുന്നുണ്ട്.