മനാമ:ഡിസംബര്‍ 10 ന് നടക്കുന്ന ബഹ്‌റൈന്‍ പ്രതിഭ ഇരുപത്തിയെട്ടാം കേന്ദ്ര സമ്മേളന വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. പ്രതിഭ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ പ്രതിഭ കേന്ദ്ര ജോയന്റ് സെക്രട്ടറി ഡോ: ശിവ കീര്‍ത്തി സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ.എം.സതീഷ് അദ്ധ്യക്ഷനായി. മുഖ്യ രക്ഷാധികാരി പി. ശ്രീജിത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ സമ്മേളന നടത്തിപ്പുകളെ കുറിച്ചും സമ്മേളനത്തിന് മുന്നോടിയായുള്ള അനുബന്ധ പരിപാടികളെകുറിച്ചും വിശദീകരിച്ചു. 

പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സി.വി.നാരായണന്‍, രക്ഷാധികാരി സമിതി അംഗവും കേരള പ്രവാസി കമ്മീഷന്‍ അംഗവുമായ സുബൈര്‍ കണ്ണുര്‍ , പ്രതിഭ വനിത വേദി സെക്രട്ടറി ബിന്ദു റാം എന്നിവര്‍ സംസാരിച്ചു. സമ്മേളന ലോഗോ മുഖ്യ രക്ഷാധികാരി, പി. ശ്രീജിത്, സി.വി. നാരായണന്‍, സുബൈര്‍ കണ്ണൂര്‍, കെ.എം.സതീഷ് ,ലിവിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശിപ്പിച്ചു. ചടങ്ങില്‍ രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര എക്‌സികുട്ടീവ് മെംബര്‍മാര്‍, മേഖലാ ഭാരവാഹികള്‍ എന്നിവരും സംബന്ധിച്ചു. സമ്മേളന പോസ്റ്ററും എംബ്ലവും തയ്യാര്‍ ചെയ്തത് പ്രതിഭയുടെ സല്‍മാനിയ അംഗമായ കെ.വി.ജിനേഷ് മാതമംഗലം ആണ്.