മനാമ: ഡിസംബര്‍ 17ന് ബഹ്‌റൈനിലെ നാലു മുതല്‍ 12 വയസ്സുവരെയുള്ള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മഴവില്ല് മെഗാ ചിത്രരചനാ മത്സരത്തിന്റെ റിഫ ഏരിയാതല രജിസ്‌ട്രേഷന് തുടക്കമായി. മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ ഹയ മറിയം ഉദ്ഘാടനം നിര്‍വഹിച്ചു. റിഫ ഏരിയ കോഡിനേറ്റര്‍ ജലീല്‍ മുട്ടിക്കല്‍, ഏരിയാ സമിതി അംഗം ഇര്‍ഷാദ് അന്നാന്‍, ഹസീബ,അബ്ദുല്‍ ആദില്‍, രഹന ആദില്‍ എന്നിവര്‍ പങ്കെടുത്തു. റിഫ ഏരിയയിലെ വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷനും മറ്റ് അന്വേഷണങ്ങള്‍ക്കും 35087473 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.