മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്ബാള്‍ ക്ലബ് ആയ ഐ.എസ്.എഫ്.എഫ്.സി.യുടെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. ജുഫൈര്‍ മനാമ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട്, ജനറല്‍ സെക്രട്ടറി വി.കെ മുഹമ്മദലി, സ്‌പോര്‍ട്‌സ് സെക്രട്ടറി റഷീദ് സയദ് എന്നിവര്‍ ടീം ക്യാപ്റ്റന്‍ അരുണിനു ജേഴ്സി കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. 

സ്‌പോര്‍ട്‌സ് കണ്‍വീനര്‍ മുസ്തഫ ടോപ്പ്മാന്‍, ലത്തീഫ് ആര്‍.വി, ടീം മാനേജര്‍ നിയാസ്, ക്ലബ്ബ് കണ്‍ട്രോളര്‍ ഹംസ വല്ലപ്പുഴ എന്നിവരും പങ്കെടുത്തു.