മനാമ: ബഹ്‌റൈനില്‍ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ പതിനഞ്ചാമത് ശാഖ ദാനാ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓണ്‍ലൈനിലൂടെ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. 

ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ബഹ്‌റൈന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

ബഹ്‌റൈനില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന ലുലു ഗ്രൂപ്പിനെ അനുമോദിച്ച അംബാസഡര്‍, ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സമയത്ത് ഈ പുതിയ ശാഖ തുറന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. 

വിപണിയിലെ ചലനാത്മകതയ്ക്ക് അനുസൃതമായി, നൂതനമായ സാമ്പത്തിക പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരായ ടീമിനെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് അഭിനന്ദിച്ചു.