മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഷിഫാ അല്‍ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സമാപിച്ചു. നാനൂറോളം പേര്‍ വിവിധ ലാബ് പരിശോധനകള്‍ നടത്തി ക്യാമ്പ് പ്രയോജനപ്പെടുത്തി. ക്യാമ്പിലെ മികച്ച സ്‌നേഹപൂര്‍ണ്ണമായ പരിചരണത്തിന് ഷിഫ അല്‍ ജസീറ ഹോസ്പിറ്റലിലെ സ്റ്റാഫുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. 

സക്കീര്‍, അനസ്, ഷെഹ്ഫാദ്, ഷാജി, നിയാസ് തുടങ്ങിയവര്‍ പങ്കെടുത്ത സമാപന ചടങ്ങില്‍ ഹോസ്പിറ്റലിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കെ.പി.എഫ് പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത്, ജന.സെക്രട്ടറി ജയേഷ്.വി.കെ, ട്രഷറര്‍ റിഷാദ് വലിയകത്ത്, ക്യാമ്പ് കണ്‍വീനര്‍ ഹരീഷ്.പി.കെ, ജമാല്‍ കുറ്റിക്കാട്ടില്‍, അഖില്‍രാജ് താമരശ്ശേരി, സവിനേഷ്, ജിതേഷ് ടോപ് മോസ്റ്റ്, ഷാജി പുതുക്കുടി, സുജിത് സോമന്‍, അഷ്‌റഫ് പടന്നയില്‍, സുധീഷ് ചാത്തോത്ത്, പ്രജിത് ചേവങ്ങാട്ട്, അഭിലാഷ്.എം.പി, രജീഷ്.സി.കെ.തുടങ്ങിയവര്‍ ചേര്‍ന്ന് മെമെന്റോ കൈമാറി.

പരിശോധന ഫലങ്ങള്‍ ലഭ്യമാവുന്ന മുറക്ക് ആവശ്യമായവര്‍ക്ക് ഒക്ടോബര്‍ 30 വരെ സൗജന്യമായി ഡോക്ടറെ കാണുവാനും ക്യാമ്പില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ടെന്നും കെ.പി.എഫ് ഭാരവാഹികള്‍ അറിയിച്ചു.