മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സബര്‍മതി കള്‍ച്ചറല്‍ ഫോറം ഭരണസമിതി പുനഃസംഘടിപ്പിച്ചതായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അജി.പി.ജോയ് (പ്രസിഡന്റ്), ബിജു പണിക്കര്‍ (ജനറല്‍സെക്രട്ടറി), അജിത്ത്(ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഭരണസമിതി നിലവില്‍വന്നു. ബഹറിനില്‍ വസിക്കുന്ന മലയാളികളെ ഉള്‍ക്കൊള്ളിച്ച്, ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുകയും, അര്‍ഹതപ്പെട്ട കരങ്ങളിലേക്കു സഹായ ഹസ്തം എത്തിച്ച് മുന്നോട്ടു പോകുവാനും തീരുമാനിച്ചു. 

കമ്മിറ്റിയുടെ മറ്റ് ഭാരവാഹികള്‍: തങ്കച്ചന്‍ ചാക്കോ (വൈസ് പ്രസിഡന്റ്), രാജേന്ദ്രന്‍ (സെക്രട്ടറി), വിജയന്‍ ജി (നിയമ ഉപദേശകന്‍), സണ്ണി (ജോയിന്റ് സെക്രട്ടറി, മെമ്പര്‍ഷിപ്പ്), സുനീഷ് മാവേലിക്കര (ജോയിന്റ് സെക്രട്ടറി, എന്റര്‍ ടൈന്‍ മെന്റ്), ബിനു ദിവാകരന്‍, സന്തോഷ് (മീഡിയ, മെഡിക്കല്‍), റിതിന്‍ തിലക് (സ്‌പോര്‍ട്‌സ്), ഹരികുമാര്‍ (ജോബ്, ചാരിറ്റി) സജീഷ് (സ്റ്റേജ് ആന്‍ഡ് ഫുഡ്), പ്രസാദ്, അനൂപ്, ഷാജി, സന്തോഷ്, റഹൂഫ്, (എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്).