Bahrainമനാമ: ജമാഅത്തെ ഇസ്ലാമി കേരള മുന്‍ അമീറും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ടി.കെ അബ്ദുല്ലയുടെ വേര്‍പാടില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു. ഇസ്ലാമിക ചിന്തകന്‍, പണ്ഡിതന്‍, പ്രബോധകന്‍, വാഗ്മി എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുന്നതാണെന്ന് സോഷ്യല്‍ ഫോറം അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ പ്രയത്‌നത്തിലൂടെ നിരവധി ചിന്തകരെയും പണ്ഡിതരെയും സംഭാവന ചെയ്യാന്‍ സാധിച്ചു. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗമായിരുന്നു. പ്രബോധനം വാരിക, മാസിക എന്നിവയുടെ ചീഫ് എഡിറ്റര്‍, ഐ.പി.എച്ച് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ നിസ്തുലമാണ്. 

ഇസ്ലാമിക വിജ്ഞാന രംഗത്ത് അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന ഉറ്റവരുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും വ്യസനത്തില്‍ പങ്കു ചേരുന്നതായും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അലി അക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.