Bahrainമനാമ: ചിന്തകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ അബ്ദുള്ളയുടെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗവും  ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്ററുമായിരുന്നു ടി.കെ അബ്ദുള്ള.

എഴുത്തിന്റെയും കാലിക ചിന്തയുടെയും വഴിയില്‍ തന്‍േറതായ സരണി വെട്ടിത്തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചതായി അനുശോചനക്കുറിപ്പില്‍ വിലയിരുത്തി. അല്ലാമാ ഇഖ്ബാലിന്റെ ദാര്‍ശനിക ചിന്താ പരിസരങ്ങളെ വായിക്കുകയും എഴുതുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നതില്‍ വിജയിക്കാനും അദ്ദേഹത്തിന് സാധിച്ചു. 

ശനിയാഴ്ച രാത്രി 8.00 മണിക്ക് ഫ്രന്റ്‌സ് ആസ്ഥാനത്ത് മയ്യിത്ത് നമസ്‌കാരവും അനുശോചന യോഗവും ചേരുമെന്ന് ആക്ടിങ് ജന.സെക്രട്ടറി അബ്ബാസ് മലയില്‍ അറിയിച്ചു.