Bahrainമനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തെയും സന്ദേശത്തെയും സമൂഹത്തിന് പരിചയപ്പെടുത്തുക, സമൂഹങ്ങള്‍ക്കിടയില്‍ സാഹോദര്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി സ്‌നേഹസംഗമം സംഘടിപ്പിക്കുന്നു. ഫ്രണ്ട്‌സ് സോഷ്യല്‍ അസ്സോസിയേഷനും ദിശ സെന്ററും നടത്തുന്ന 'പ്രവാചകന്റെ വഴിയും വെളിച്ചവും' കാമ്പയിന്റെ ഭാഗമായാണ് സ്‌നേഹസംഗമം സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 15 നു വൈകിട്ട് 3.30 ന് ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ പ്രഗല്‍ഭ പണ്ഡിതരും മത നേതാക്കളും പങ്കെടുക്കുന്നു. കഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണി ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഫാ. പോള്‍ തേലക്കാട്, ജി.കെ എടത്തനാട്ടുകര തുടങ്ങിയവര്‍ സംസാരിക്കും. 

ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39748867 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.