മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ഓണാഘോഷം സല്‍മാബാദ് ഏരിയയില്‍ നടന്നു. കെ.പി.എ  സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗുരുദേവസോഷ്യല്‍ സൊസൈറ്റി ചെയര്‍മാന്‍ ചന്ദ്രബോസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ വിജയന്‍ പിള്ള എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.  

ഏരിയ പ്രസിഡന്റ്‌റ് രതിന്‍ തിലകിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഏരിയ കോ-ഓര്‍ഡിനേറ്റര്‍ സജീവ് ആയൂര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഓണ സന്ദേശവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് കാവനാട്, ഏരിയ ട്രഷറര്‍ ലിനീഷ് പി ആചാരി, ജോ. സെക്രട്ടറി രജീഷ് അയത്തില്‍ എന്നിവര്‍ ആശംസകളും അറിയിച്ചു. കെ.പി.എ വൈസ്പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ച യോഗത്തിനു ഏരിയ സെക്രട്ടറി സലിം തയ്യില്‍ സ്വാഗതവും, ഏരിയ വൈ. പ്രസിഡന്റ്‌റ് ജെയിന്‍ ടി, തോമസ്  നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും, ഓണക്കളികളും, അംഗങ്ങളുടെ കലാപരിപാടികളും നടന്നു. 

ഉച്ച തിരിഞ്ഞു സംഘടിപ്പിച്ച കൊല്ലം ജില്ലാ വടംവലി മത്സരത്തില്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റി വിജയികളായി. 8 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ സല്‍മാബാദ് ഏരിയ കമ്മിറ്റി രണ്ടാം സ്ഥാനവും, സിത്ര ഏരിയ കമ്മിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം ട്രോഫികള്‍ കൈമാറി. അടുത്ത ആഴ്ച റിഫ, സല്‍മാനിയ എന്നീ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.