മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചു സംസ്‌കൃതി ബഹ്റൈന്‍ സംഘടിപ്പിക്കുന്ന 'ക്വിസ് ഇന്ത്യ'യുടെ പോസ്റ്റര്‍, ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ എംബസിയുടെ രക്ഷാധികാരത്തില്‍ സംസ്‌കൃതി ബഹ്റൈന്‍ നടത്തുന്ന ക്വിസ് അടുത്ത വര്‍ഷം ജനുവരി 21ന് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യ@75, ഇന്ത്യ-ബഹ്‌റൈന്‍ നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷം എന്നീ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സംസ്‌കൃതി ബഹ്റൈന്‍, ക്വിസ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്. സംസ്‌കൃതി ബഹ്‌റൈന്‍ പ്രസിഡന്റ് പ്രവീണ്‍ നായര്‍, സെക്രട്ടറി റിതിന്‍ രാജ്, സംസ്‌കൃതി ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജുകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗള്‍ഫ് ഹോട്ടലില്‍ വെച്ചായിരുന്നു പ്രകാശനം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 39073783 എന്ന നമ്പറില്‍ സോവിച്ചന്‍ ചെന്നാട്ടുശ്ശേരിയുമായി ബന്ധപ്പെടുക.