മനാമ: ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന 'ഇന്ത്യ 75, ബികെഎസ് @75' ആഘോഷങ്ങളുടെ ഉദ്ഘാടനം വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നിര്‍വ്വഹിക്കുന്നുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു. സെപ്റ്റംബര്‍ 1 രാവിലെ 10.45നാണ് ഉദ്ഘാടന ചടങ്ങ്. 

ഇന്ത്യ 75, ബികെഎസ് @75 ഡിജിറ്റല്‍ ലോഗോ പ്രകാശനവും ചടങ്ങില്‍ നടക്കും. പരിപാടിയില്‍ ഇന്ത്യന്‍ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ വിശിഷ്ട അതിഥി ആയിരിക്കും. ക്ഷണിക്കപ്പെട്ട അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കുക.